2010 ജനുവരി 10, ഞായറാഴ്‌ച

2000 + 10










വരവേൽക്കാം..

പുതിയ യുഗത്തിനെ..

പുതിയ നൂറ്റാണ്ടിനെ...

പുതിയ വർഷത്തെ....



ഐക്യരാഷ്ട്രസഭയുടെ (UN’s FAO) റിപ്പൊർട്ട് അനുസരിച്ച് പട്ടിണി അനുഭവിക്കുന്നവർ ഒരു ബില്ല്യണിൽ അധികം.
ക്രുത്യമായ് പറഞ്ഞാൽ 1.02 ബില്ല്യൺ. ഇതിനർഥം നമുക്കിടയിൽ ആറിൽ ഒരാൾ ഭക്ഷണമില്ലാതെ പട്ടിണിക്കടിമപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം ജനസംഖ്യാ വർദ്ധനവിനേക്കാൾ വേഗത്തിൽ പട്ടിണിക്കാരുടെ എണ്ണം പെരുകുന്നു എന്നതാണ്. ഈ ദുരവസ്ഥ പട്ടിണി നിർമാർജനത്തിനുള്ള എല്ലാ പദ്ധതികളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങളെ തകിടം മറിക്കുന്നു. ഭൂരിഭാഗം ദരിദ്രരും അവികസിത മൂന്നാംലോകരാജ്യങ്ങളിൽ വസിക്കുന്നുവെന്നതും സ്ഥിതിവിശേഷം സ്പോടനാത്മകമാക്കുന്നു. വികസിത രജ്യങ്ങളിലെ
പട്ടിണിക്കാരുടെ എണ്ണം വെറും 15 മില്ല്യൺ മാത്രം, ഇത് വിശപ്പിന്റെ രാഷ്ട്രീയം.


ഏറ്റവും കൂടുതൽ ദരിദ്രർ വസിക്കുന്നത് ഏഷ്യാ പെസഫികിൽ - 642 മില്ല്യൺ
സബ്-സഹാറൻ ആഫ്രിക്കയിലെ ദരിദ്രരുടെ എണ്ണം - 265 മില്ല്യൺ
ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കൂടി - 53 മില്ല്യൺ
വടക്കു കിഴക്കൻ ആഫ്രിക്കയിൽ - 42 മില്ല്യൺ.


ഐക്യരാഷ്ട്രസഭയുടെ സംഘടനയായ Food and Agriculture Organization (FAO)- ന്റെ നിർവചനപ്രകാരം ദാരിദ്ര്യം -പട്ടിണി- എന്നാൽ ഒരു ദിവസത്തിൽ 1800 കലോറി ലഭിക്കുവാനുള്ള ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ എന്നർഥം. ഇത്രയും ഭക്ഷണം കഴിച്ചാൽ മാത്രമേ ഒരു ജീവനു സ്വന്തം ശരീരം താങ്ങിനിർത്താനാവുകയുള്ളത്രെ..


World Food Program-ലെ ഉദ്യോഗസ്ഥനെ ഉത്ഥരിച്ചാൽ “വിശക്കുന്ന ലോകമാണ് ഏറ്റവും അപകടം നിറഞ്ഞ ലോകം”. കാരണം വിശക്കുന്ന വയറിന് മുമ്പിൽ മൂന്നു വഴികളേയുള്ളൂ. പാലായനം, കൊള്ളയും പിടിച്ചുപറിയും, അതുമല്ലെങ്കിൽ മരണം.


ഹെയ്ത്തിയിലെ കലാപങ്ങളും കൊള്ളയും, ടാർഫർ ക്യാമ്പുകളിലെ ജനിതകഹത്യകൾ, തുടക്കവും ഒടുക്കവും ഇല്ലാത്ത പാലായനങ്ങൾ, തിരുത്തേണ്ട സമവാക്യങ്ങൾ , കാലഹരണപ്പെട്ട നിർവചനങ്ങൾ.. തകരുകയും തകർക്കപ്പെടുകയും ചെയ്യേണ്ട വ്യവസ്ഥിതികൾ... ഒരു നേരമെങ്കിലും വയർ നിറക്കാൻ.. ശരീരത്തിൽ ജീവനെ നിലനിർത്താനുള്ള മൌലീകാവകാശം നേടിയെടുക്കാൻ.

തീർന്നില്ല. നമ്മൾ സംസ്കാരസമ്പന്നർക്ക് ഇതും ഒരു ആഘോഷം. ദാരിദ്ര്യത്തിന്റെ ആഘോഷം, സഹജീവിയുടെ ജീവിതത്തോടുള്ള സഹനുഭൂതി



കണ്ണേ മടങ്ങുക. മനസ്സേ മരിക്കൂ. 1994-ലെ പുലിസ്റ്റർ അവാർഡിനർഹമായ ചിത്രം. വിശപ്പിനാൽ അസ്ഥിപജ്ഞരം മാത്രമായ്ത്തീർന്ന് അതിദാരുണമായ് മരിക്കേണ്ടി വന്ന സുഡാനീസ് പെൺ കുട്ടി. മരിച്ചു വീഴുന്നതിനു തൊട്ടുമുമ്പ് ഇത്തിരി വെള്ളത്തിനായ്, ഇത്തിരി ഭക്ഷണത്തിനായ് മണ്ണിൽ കമിഴ്ന്നുവീണ് ഇഴഞ്ഞ് നീങ്ങാൻ ശ്രമിക്കുന്ന കുരുന്നു ജന്മം. ജീവന്റെ അവസാന മിടിപ്പും, അവസാന ശ്വസവും നിലക്കുന്നതും നോക്കി പിന്തുടരുന്ന കഴുകൻ.. ജീവനുള്ള പെൺകുട്ടിയുടെ മരണത്തിനായ് കാത്തിരിക്കുന്ന കഴുകൻ. ജീവന്റെ മൂല്ല്യത്തോട് മനുഷ്യർക്കില്ലാത്ത ആദരവ്...

സൌത്താഫ്രിക്കൻ ഫൊട്ടോഗ്രാഫർ കെവിൻ കാർട്ടർ ആണ് 1993-ൽ ഈ ദ്രുശ്യം ക്യാമറയിൽ പകർത്തിയത്. മരിക്കാൻ പോകുന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതിരുന്ന കെവിന്റെ മനസ്ഥിതിയെ കഴുകനുമായ് താരതമ്യപ്പെടുത്തിയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു കെവിന്റെ മരണം. കുറ്റബോധവും പശ്ചത്താപവും എല്ലാം ചേർന്ന്, തളർന്ന മനസ്സും ശരീരവുമായ് ജീവിച്ച കെവിൻ 1994-ൽ പുലിസ്റ്റർ പ്രൈസ് സ്വീകരിച്ച് രണ്ടു മാസ്സത്തിനു ശേഷം ആത്മഹത്യ ചെയ്തു.

2 അഭിപ്രായങ്ങൾ:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

അതെ.. അപ്രിയമായ ഒരുപാടു സത്യങ്ങൾ നമുക്കു ചുറ്റും. കാണുന്നില്ല നാം. കണ്ടാലും കണ്ടെന്നു നടിയ്ക്കുന്നില്ല.. അതും സത്യം എല്ലാവർക്കും അപ്രിയമാണതും. കൊണ്ടുവരിക എല്ലാവരുടെയും കണ്ണിനുമുൻപിലേയ്ക്ക്‌. മനസ്സിനു മുൻപിലേയ്ക്ക്‌. ആശംസകൾ..

sara പറഞ്ഞു...

TRENDING
Topics
youtube
USA

എന്നെക്കുറിച്ച്

ബ്ലോഗ് ആര്‍ക്കൈവ്